Ticker

6/recent/ticker-posts

ബംഗാളിൽ മമതയെ വീഴ്ത്താൻ സി.പി.എം സഹായിച്ചു; വോട്ട് മറിച്ചെന്ന് സുവേന്ദു അധികാരി


കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരത്തിലേക്ക് കുതിക്കുന്നതിനിടെ നിർണ്ണായക വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ പരാജയപ്പെടുത്താൻ സി.പി.ഐ.എം വോട്ടർമാർ തനിക്ക് വോട്ട് മറിച്ചു തന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
സുവേന്ദു അധികാരിയുടെ വാക്കുകൾ:
"ബംഗാളിൽ മമത ബാനർജിയെ തോൽപ്പിക്കാൻ സി.പി.ഐ.എം ബി.ജെ.പിക്ക് വോട്ട് നൽകി. ഭവാനിപൂരിൽ എന്നെ ജയിപ്പിച്ചത് സി.പി.ഐ.എം വോട്ടർമാരാണ്. പാർട്ടിയുടെ ശക്തരായ അനുയായികളെല്ലാം എനിക്കാണ് വോട്ട് ചെയ്തത്. കുറഞ്ഞത് 10,000 വോട്ടുകളെങ്കിലും ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്. ഇതിന് സി.പി.ഐ.എം വോട്ടർമാരോട് നന്ദി അറിയിക്കുന്നു."
ബംഗാളിൽ ചരിത്ര മാറ്റം:
15 വർഷം നീണ്ടുനിന്ന മമത ബാനർജിയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബി.ജെ.പി ബംഗാളിൽ അധികാരമുറപ്പിക്കുന്നത്. 294 അംഗ നിയമസഭയിൽ 200-ലധികം സീറ്റുകൾ നേടിയാണ് ബി.ജെ.പിയുടെ പടയോട്ടം. സ്വന്തം തട്ടകമായ ഭവാനിപൂരിൽ മുൻ അനുയായി കൂടിയായ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടത് തൃണമൂൽ ക്യാമ്പുകൾക്ക് വലിയ ആഘാതമായി. ഇതോടെ ബംഗാളിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകളും സജീവമായിട്ടുണ്ട്. മേയ് 9-ന് പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് സൂചന.

Post a Comment

0 Comments