Ticker

6/recent/ticker-posts

കാൽ നടയാത്രക്കാരൻ ബസിനടിയിൽപ്പെട്ട് മരിച്ചു


പേരാമ്പ്ര: പേരാമ്പ്രയിൽ നടന്നുപോകുന്നതിനിടെ ബസിനടിയിൽപ്പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം. പേരാമ്പ്ര മരുതേരി ചീരാമ്പത്ത് ജബ്ബാർ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

പേരാമ്പ്ര ചെമ്പ്രറോഡ് ജംഗ്ഷനിൽ നിന്നും ജബ്ബാർ നടന്നുപോകുമ്പോഴായിരുന്നു അപകടം. ഈ സമയം ചെമ്പ്രറോഡിൽ നിന്നും ചക്കിട്ടപാറ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിനടിയിൽ ഇദ്ദേഹം പെടുകയായിരുന്നു. ബസ്സിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങിയതിനാൽ സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു.
മൃതദേഹം നിലവിൽ പേരാമ്പ്ര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി

Post a Comment

0 Comments