കോഴിക്കോട്: പതിനാല് വയസ്സുകാരിയായ വിദ്യാർത്ഥിനിയെ മദ്രസയിൽ വെച്ച് തുടർച്ചയായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അധ്യാപകൻ പിടിയിൽ. പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി കാരാട്ടുപൊയിൽ കെ.പി. മുഹമ്മദ് ഷെരീഫ് (27) എന്നയാളെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പാലങ്ങാട് ഹിദായത്തുൽ സോബിയാൻ മദ്രസയിലെ അധ്യാപകനായിരുന്നു ഇയാൾ.
കൗൺസിലിംഗിൽ പുറത്തുവന്ന ക്രൂരത
കഴിഞ്ഞ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. പെൺകുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്ന പ്രതി രണ്ടുതവണ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ മദ്രസയിലെ നിസ്കാര മുറിയിൽ വെച്ചാണ് ഇയാൾ കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടർന്ന് സെപ്റ്റംബർ 22-ന് മദ്രസയിലെ വാട്ടർ പ്യൂരിഫയറിന് സമീപം വെച്ച് വീണ്ടും അതിക്രമം ആവർത്തിച്ചു.
സംഭവത്തെ തുടർന്ന് കുട്ടി കടുത്ത മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ (DCPU) നേതൃത്വത്തിൽ കുട്ടിക്ക് നൽകിയ പ്രത്യേക കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.