Ticker

6/recent/ticker-posts

നടുവണ്ണൂരിൽ കിണർ ജോലിടെക്കിടെ അപകടം; മൂന്ന് തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തി


പേരാമ്പ്ര: നടുവണ്ണൂർ ആഞ്ഞോളി മുക്കിൽ കിണർ നിർമ്മാണത്തിനിടെ അപകടത്തിൽപ്പെട്ട മൂന്ന് തൊഴിലാളികളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ആഞ്ഞോളി മുക്ക് കണ്ണിച്ചി കണ്ടി സന്തോഷിന്റെ വീട്ടുപറമ്പിലെ കിണറിൽ പടവ് പ്ലാസ്റ്റർ ചെയ്യുന്നതിനിടെയാണ് സംഭവം. നിർമ്മാണ തൊഴിലാളികളായ രാജൻ, മനോജ്, ശ്രീലേഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
രക്ഷാപ്രവർത്തനം 
ഏകദേശം ഒൻപത് മീറ്റർ ആഴവും ആറടിയോളം വെള്ളവുമുള്ള കിണറിന്റെ മുകൾഭാഗത്ത് പ്ലാസ്റ്ററിംഗിനായി കെട്ടിയുണ്ടാക്കിയ തട്ട് കീഴ്മേൽ മറിയുകയായിരുന്നു. ഇതോടെ പലകയും കമ്പിയും ഉൾപ്പെടെ തൊഴിലാളികൾ കിണറ്റിലേക്ക് വീണു. വിവരമറിഞ്ഞ ഉടൻ പേരാമ്പ്ര ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, ഗ്രേഡ് എസ്.ടി.ഒ എം. മജീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ എം. മനോജ് കിണറ്റിലിറങ്ങി, തട്ടിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് അതിസാഹസികമായി പുറത്തെത്തിക്കുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരായ പി. സജിത്ത്, കെ. അജേഷ്, ആർ. ജിനേഷ്, എം.കെ. ജിഷാദ്, ഹോം ഗാർഡുമാരായ എ.സി. അജീഷ്, വി.എൻ. വിജേഷ് എന്നിവരും പങ്കാളികളായി

Post a Comment

0 Comments