കോഴിക്കോട്: സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്ന സാഹചര്യത്തിൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകളിൽ അധ്യാപകർ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ (ക്യാമ്പ് നമ്പർ 63) അധ്യാപകർ ഇത് സംബന്ധിച്ച് ക്യാമ്പ് കോർഡിനേറ്റർ മനോജന് നിവേദനം നൽകി.
ഏപ്രിൽ, മെയ് മാസങ്ങളിലെ അസഹനീയമായ ചൂടിന് പുറമെ ക്യാമ്പുകളിൽ അനുഭവപ്പെടുന്ന തുടർച്ചയായ വൈദ്യുതി തടസ്സമാണ് സ്ഥിതി വഷളാക്കുന്നത്. വട്ടോളി നേഷണൽ എച്ച് എസ് എസ് ക്യാമ്പിൽ ജനറേറ്റർ ഇല്ലാത്തതിനാൽ ഫാനുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ക്യാമ്പിന് സമാന്തരമായുള്ള ഓടിട്ട കെട്ടിടത്തിൽ നിന്നും പ്രതിഫലനം കൊണ്ടുണ്ടാകുന്ന ചൂടും സമീപത്ത് തണൽ മരങ്ങളോ മറ്റോ ഇല്ലാത്തതും ചൂട് ഇരട്ടിയാക്കുന്നു. വായുസഞ്ചാരം കുറഞ്ഞ ക്ലാസ് മുറികളിൽ മണിക്കൂറുകളോളം ഇരിക്കുന്നത് അധ്യാപകർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. നിർജ്ജലീകരണം, തലകറക്കം, കാലിൽ നീര് വരിക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പല അധ്യാപകർക്കും ഇതിനോടകം അനുഭവപ്പെട്ടുകഴിഞ്ഞു.
ചൂടിന്റെ ആധിക്യം കണക്കിലെടുത്ത് ക്യാമ്പ് സമയം പുനഃക്രമീകരിക്കണമെന്നാണ് അധ്യാപകരുടെ പ്രധാന ആവശ്യം.
ഉച്ചയ്ക്ക് ശേഷമുള്ള കടുത്ത ചൂട് ഒഴിവാക്കാൻ ക്യാമ്പ് സമയം നേരത്തെ അവസാനിപ്പിക്കണം.
ജോലിഭാരത്തിൽ കുറവ് വരുത്താതെ തന്നെ സമയം ക്രമീകരിക്കുന്നതിലൂടെ അധ്യാപകർക്ക് സുരക്ഷിതമായി വീട്ടിലെത്താൻ സാധിക്കും.
അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്നവർ മാത്രമല്ല, വായുസഞ്ചാരം കുറഞ്ഞ കെട്ടിടത്തിനുള്ളിൽ ഇരിക്കുന്നവരും സൂക്ഷിക്കണമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. പി. ജയേഷ് കുമാർ മുന്നറിയിപ്പ് നൽകുന്നു.
പേശികൾ വലിഞ്ഞു മുറുകുക (Muscle cramps).
അമിതമായ ക്ഷീണം, തലകറക്കം, ബോധക്ഷയം, ശരീരത്തിലെ നീർക്കെട്ട് എന്നിവ ലക്ഷണ് .
ശരീരത്തിലെ ചൂട് പുറന്തള്ളാൻ കഴിയാതെ വരുന്നത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച് മരണത്തിന് വരെ കാരണമായേക്കാമെന്ന് വിദഗ്ധരുടെ അഭിപ്രായം.
അടിയന്തര പ്രാധാന്യമുള്ള ഈ വിഷയത്തിൽ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഉൾപ്പെടെയുള്ള അധികൃതർ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ക്യാമ്പ് ബഹിഷ്കരിച്ചുകൊണ്ട് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അധ്യാപകർ അറിയിച്ചു.
സമയ ക്രമീകണം നടത്തണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം അധ്യാപകർ ഒപ്പിട്ട നിവേദനം കെ മുഹമ്മദ് ഫൈസൽ, ടി എം സത്യദേവൻ, ഇർഷാദ് പനോളി, ടി സി ജിബിൻ, ഇസ്മായിൽ മൊട്ടെമ്മൽ, എൻ എം നജീബ്എന്നിവർ ചേർന്ന് ക്യാമ്പ് കോഡിനേറ്റർ എ മനോജിന് കൈമാറി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.