Ticker

6/recent/ticker-posts

നിധിൻ രാജിൻ്റെ കുടുംബത്തിന് നീതി ലഭിക്കാൻ പിന്തുണക്കണം:ഏപ്രിൽ 28 ന് ഹർത്താൽ

കോഴിക്കോട് : ഈ മാസം 28 ന് ചൊവ്വാഴ്ച കാലത്ത് 6 മണി മുതൽ വൈകുന്നേരം 6 മണി വരെ സംസ്ഥാന വ്യാപകമായ് നടക്കുന്ന ഹർത്താലിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും വ്യാപാരി വ്യവസായികളും കർഷകരും കർഷക തൊഴിലാളികളും മോട്ടോർ തൊഴിലാളികളും മറ്റ് പൊതുമേഖലാ ജീവനക്കാരും ഉൾപ്പെടെ നിധിൻ രാജിൻ്റെ കുടുംബത്തിന് നീതി ലഭിക്കാൻ വേണ്ടി നടത്തുന്ന ഈ ധർമ്മസമരത്തിന് മുഴുവൻ ആളുകളുടെയും സഹകരണവും പിൻതുണയും ഉണ്ടാവണമെന്ന് SC/ST കോ-ഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പേരാമ്പ്ര വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിൽ കോ-ഓഡിനേഷൻ കമ്മിറ്റി പ്രസിഡണ്ട് വാസു വേങ്ങേരി .രക്ഷാധികാരി വിവി ബാലൻ. കെ എം ഗോപാലൻ .വേലായുധൻ ആവള .സുരേഷ് ചേനായി.മണി കാപ്പുങ്കര.ബാബുരാജ് പി കെ. ദേവി ചന്ദ്രൻ.ശശിധരൻപാറാട്ടുപാറ .മോഹനൻ നൊച്ചാട്. കുഞ്ഞികണ്ണൻ പയ്യോളി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments