Ticker

6/recent/ticker-posts

പേരാമ്പ്രയിൽ ആവേശമുയർത്തി ഫാത്തിമ തഹലീയയുടെ അവസാനഘട്ട പര്യടനം



പേരാമ്പ്ര.അരിക്കുളം നൊച്ചാട് പഞ്ചായത്തുകളിലെ അവസാന ഘട്ട പര്യടനത്തിലൂടെ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ ഫാത്തിമ തഹിലിയയുടെ പര്യടന പരിപാടിക്ക് സമാപനമായി. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ അമ്പലഭാഗത്തു നിന്നാരംഭിച്ച പര്യടന പരിപാടിയിൽ ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും ജനഞ്ചയങ്ങൾ ഒഴുകി എത്തി. പര്യടന കേന്ദ്രങ്ങളിൽ ആളുകളെ നേരിൽ കണ്ട് കൈ കൊടുത്ത് കുശലാന്വേഷണങ്ങൾ നടത്തി വോട്ടഭ്യർത്ഥിച്ചപ്പോൾ പര്യടനത്തിൻ്റെ സ്വീകരണ കേന്ദ്രങ്ങളിൽ എത്തുന്നത് നിശ്ചയിച്ച സമയത്തിനും മണികൂറുകൾ വൈകി . മീനചൂടിനെ വകവെക്കാതെ സ്ഥാനാർത്ഥിയും സഹപ്രവർത്തകരും ഓരോ കേന്ദ്രങ്ങളിലേക്കും ഓടി എത്തുകയായിരുന്നു . അരിക്കുളം പഞ്ചായത്തിലെ അമ്പല ഭാഗം, നന്മന താഴ, പടിഞ്ഞാറയിൽ മുക്ക്, വെള്ളറം കോട്ടു താഴ, ഗായത്രി മുക്ക് , വാകമോളി, ഊട്ടേരി, അരിക്കുളം, മാവട്ട്, വാളേരി മുക്ക്, പറമ്പത്ത്, കാളിയത്ത് മുക്ക്, തണ്ടയിൽ താഴ എന്നിവടങ്ങളിലും നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ ചാത്തോത്ത് താഴ, പുളിയോട്ട് മുക്ക്, നടുക്കണ്ടി പാറ, ഊടുവഴി, കൈതക്കൽ, മുളിയങ്ങൽ, കളോളി പൊയിൽ, രാമല്ലൂർ, കല്പത്തൂർ വായന ശാല, രാവറ്റമംഗലം, ആക്കൂ പറമ്പ്, എന്നിവടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വാല്യക്കോട് പര്യടനം സമാപിച്ചു.ഫാത്തിമ തഹിലിയക്ക് പിന്തുണയുമായി കോഴിക്കോട്, കൊയിലാണ്ടി, പേരാമ്പ്ര ബാറുകളിലെ അഭിഭാഷകരും, പര്യടനത്തിൻ്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ആർ എം പി സംസ്ഥാന സെക്രട്ടറിയും സെൻട്രൽ കമ്മിറ്റി അംഗവുമായ അഡ്വ. പി കുമാരൻ കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, എഴുത്തുകാരനും ചിന്തകനുമായ ഡോ. ആസാദ്, ലോയേഴ്സ് കോൺഗ്രസ് ജില്ല സെക്രട്ടറി ഐ. രാജൻ, കെ ബാലനാരായണൻ, സി പി എ അസീസ്, മുനീർ എരവത്ത്, രാജീവ് തോമസ്, രാജൻ മരുതേരി, കെ മധു കൃഷ്ണൻ, മിസ്ഹബ് കീഴരിയൂർ, ജിതേഷ് മുതുകാട്, വിജയൻ ചാത്തോത്ത്, മൂസ കോത്തമ്പ്ര, മോഹൻദാസ് ഓണിയിൽ, ആവള ഹമീദ്, ടി.പി ചന്ദ്രൻ , റീമ കുന്നുമ്മൽ, എ. ആമിന, ഷർമിന കോമത്ത്,കോഴിക്കോട് കോർപറേഷൻ കൌൺസിലർമാരായ താഹ് ലിയായുടെ സഹ പ്രവർത്തകരും വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Post a Comment

0 Comments