Ticker

6/recent/ticker-posts

ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം: സംസ്ഥാനത്ത് നാളെ ഹർത്താൽ;


​തിരുവനന്തപുരം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ (തിങ്കളാഴ്ച) ദലിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തു. നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
​വാഹനങ്ങൾ തടയില്ല: ഹർത്താലിന്റെ ഭാഗമായി വാഹനങ്ങൾ നിർബന്ധിതമായി തടയില്ലെന്നും സമാധാനപരമായ പ്രതിഷേധമാണ് ലക്ഷ്യമിടുന്നതെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു.
​ പാൽ, പത്രം, ആശുപത്രികൾ, വിവാഹം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
​ നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് സംഘടനകളുടെ ആവശ്യം.

Post a Comment

0 Comments