തുറയൂർ ഗവ. യു പി സ്കൂൾ അറുപതാം വാർഷികാഘോഷവും 34 വർഷത്തെ സ്തുതർഹ്യമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ രാമദാസൻ ഇ എം നുള്ള യാത്രയയപ്പ് സമ്മേളനവും പ്രശസ്ത പ്രഭാഷകൻ സുരേഷ്‌ബാബു കൂത്തുപറമ്പ് ഉദ്‌ഘാടനം ചെയ്തു തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസീഫ പടന്നയിൽ അധ്യക്ഷത വഹിച്ചു.രാമദാസൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണം സുരേഷ് ബാബു കൂത്തുപറമ്പ് നിർവ്വഹിച്ചു.4S സർട്ടിഫിക്കറ്റ് വിതരണം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നസീമ തെനങ്കാലിൽ നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീജ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ ബി ആർ സി ട്രയ്നർ ഉദയേഷ് മാസ്റ്റർ എസ് എം സി ചെയർമാൻ ഷാജു സി കെ. എസ്എസ് ജി ചെയർമാൻ റഹൂഫ്.GWLPS എഛ് എം ഹരീഷ് മാസ്റ്റർ .എം പി ടി എ പ്രസിഡൻ്റ് നൂർജഹാൻ .വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പി ടി എ പ്രസിഡണ്ട് യാക്കൂബ് കുന്നത്ത് സ്വാഗതവും സ്വാഗത സംഘം കൺവീനർ രജീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.