പയ്യോളി: അയനിക്കാട് സേവന നഗറിൽ വീട്ടമ്മ തീകൊളുത്തി മരിച്ചു. പുത്തൻ മരച്ചാലിൽ ജാനു (70) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
വീടിന് പിൻവശത്ത് വെച്ചാണ് ഇവർ തീകൊളുത്തിയത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി ഉടൻ തന്നെ വീട്ടുകാരെയും മറ്റ് നാട്ടുകാരെയും വിവരമറിയിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തിൽ ഡീസൽ ഒഴിച്ചാണ് തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പരേതനായ രാമചന്ദ്രനാണ് ജാനുവിന്റെ ഭർത്താവ്.
മക്കൾ: രജീഷ് (ബഹ്‌റൈൻ), രയിജ. മരുമക്കൾ: സുബിഷ, ബാബു (ബഹ്‌റൈൻ
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.