കൊയിലാണ്ടി: അരയൻകാവ് ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾക്കിടെ ആനയിടഞ്ഞു. ആക്രമണത്തിൽ ക്ഷേത്രത്തിലെ കോമരം വലിയ പുരക്കൽ കുമാരന് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെ തിടമ്പ് ഇറക്കുന്ന ചടങ്ങിനിടെയാണ് സംഭവം.
'റാണി' എന്ന ആനയാണ് ചടങ്ങുകൾക്കിടെ പെട്ടെന്ന് ഇടഞ്ഞത്.
ആന ഇടഞ്ഞ ഉടൻ തന്നെ പാപ്പാന്മാരും അധികൃതരും ചേർന്ന് ആനയെ തളച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ കുമാരനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.