Ticker

6/recent/ticker-posts

പാലക്കാട് കഠിനമായ ചൂട്; ഓട്ടോറിക്ഷാ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു


പാലക്കാട്: ജില്ലയിൽ ചൂട് റെക്കോർഡുകൾ ഭേദിച്ച് ഉയരുന്നതിനിടെ ഓട്ടോറിക്ഷാ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കൂട്ടുപാത സ്വദേശി ജയനാണ് ജോലി ചെയ്യുന്നതിനിടെ പൊള്ളലേറ്റത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം ചികിത്സ തേടി.
പാലക്കാട് ജില്ലയിൽ വരും ദിവസങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Post a Comment

0 Comments