Ticker

6/recent/ticker-posts

ഫെയിസ് കോടിക്കൽ സമ്മർ ക്യാമ്പ് ' വേനൽ മഴ ' തുടക്കമായി



നന്തി ബസാർ:തിക്കോടി കോടിക്കലിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് കോടിക്കലിൻ്റെ നേതൃത്വത്തിൽ വേനലവധി കാലത്ത് സംഘടിപ്പിക്കുന്ന വേനൽ മഴ സമ്മർ ക്യാമ്പിന് തുടക്കമായി ജില്ലാ പഞ്ചായത്ത്‌ മെമ്പർ പീസി ഷീബ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ലിയാകത് അധ്യക്ഷത വഹിച്ചു. 31 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കോടിക്കൽ സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ഹാഷിം മാസ്റ്റർക്കുള്ള സ്നേഹോപഹാരം ജില്ലാ പഞ്ചായത്ത്‌ മെമ്പർ നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഋതുപർണ്ണ, വിഷ്ണുപ്രിയ, ആയിഷ റിസ്‌ല എന്നിവർക്കുള്ള ഉപഹാരം ചടങ്ങിൽ നൽകി ബ്ലോക്ക്‌ മെമ്പർ പി കെ മുഹമ്മദ്‌ അലി, കുന്നുമ്മൽ ബഷീർ, കോയിലോത് അബൂബക്കർ ഹാജി, NP മുഹമ്മദ്‌ ഹാജി ,പി ബഷീർ, മന്നത് മജീദ്, ജയചന്ദ്രൻ, ഹാഷിം മാസ്റ്റർ, ഷമീന എന്നിവർ സംസാരിച്ചു പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ക്ലാസ്സിന് JCI India trainer നജീബ് N M നേതൃത്വം നൽകി. സെക്രട്ടറി സലീം പി ടി സ്വാഗതവും ഖജാഞ്ചി നസീർ എഫ് എം ക്യാമ്പ് വിശദീകരണവും ജോയിന്റ് സെക്രട്ടറി സി സി ഷൗക്കത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments