Ticker

6/recent/ticker-posts

എസി വേണ്ട ഫാനും വേണ്ട ചൂടേൽക്കില്ല! വിചിത്ര ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ


ശിവപുരി: കഠിനമായ ഉഷ്ണതരംഗത്തിൽ നിന്ന് രക്ഷനേടാൻ വിചിത്രമായ ഒരു വഴിയുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ. വേനൽച്ചൂടിനെ പ്രതിരോധിക്കാൻ കീശയിൽ ഒരു ഉള്ളി (സവാള) കൊണ്ടുനടന്നാൽ മതിയാകുമെന്നാണ് മന്ത്രിയുടെ ഉപദേശം. മധ്യപ്രദേശിലെ ശിവപുരിയിൽ നടന്ന പൊതുയോഗത്തിലായിരുന്നു മന്ത്രിയുടെ ഈ 'നാടൻ വിദ്യ' വെളിപ്പെടുത്തൽ.
എന്റെ രഹസ്യം 'ചമ്പൽ ത്വക്ക്'
മേയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും താൻ എങ്ങനെ തളരാതെ നിൽക്കുന്നുവെന്ന് പലരും ചോദിക്കാറുണ്ടെന്ന് സിന്ധ്യ പറഞ്ഞു. "ഞാൻ കാറിലോ ഓഫീസിലോ എ.സി ഉപയോഗിക്കാറില്ല. എന്റേത് മധ്യപ്രദേശിലെ ചമ്പൽ ത്വക്കാണ്. ആധുനിക കാലത്ത് എല്ലാവരും ചൂടിൽ നിന്ന് രക്ഷനേടാൻ എ.സി പെട്ടികളെ ആശ്രയിക്കുമ്പോൾ, ഞാൻ പഴയ കാര്യങ്ങളെയാണ് കൂട്ടുപിടിക്കുന്നത്. കീശയിൽ ഒരു ഉള്ളി സൂക്ഷിച്ചാൽ ഈ ചൂടിൽ നിങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ല," മന്ത്രി വ്യക്തമാക്കി.
ആയുർവേദത്തെ മറക്കരുത്
പുരാതന കാലം മുതലുള്ള ഇത്തരം അറിവുകൾ ആയുർവേദത്തിന്റെ ഭാഗമാണെന്നും ശാസ്ത്രം പുരോഗമിക്കുമ്പോൾ നാം ഇവ മറന്നുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്

Post a Comment

0 Comments