പയ്യോളി: പുറക്കാട് സൗത്ത് എൽപി സ്‌കൂൾ 119 മത് വാർഷികാഘോഷം കിരണം 2K26 വിപുലമായി ആഘോഷിച്ചു. മേലടി എ.ഇ.ഒ. പി ഹസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബിജോയ് പിടി അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ അഭിലാഷ് തിരുവോത്ത് മുഖ്യാതിഥി ആയിരുന്നു.
സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായ മനയിൽ നാരായണൻ മാസ്റ്റർ, എം.കെ നായർ, ഫോക് ലോർ അവാർഡ് ജേതാവ് ബഷീർ പുറക്കാട് എന്നിവരെയും ആദരിച്ചു.
എസ്.എസ് ജി കൺവീനർ കോരച്ചം കണ്ടി ശ്രീധരൻ, സ്‌റ്റാഫ് സെക്രട്ടറി മുഹമ്മദ് ശാകിർ പി.കെ, മാനേജ്മെൻ്റ് കമ്മിറ്റി അംഗം വി.പി രാമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് മെമെൻ്റോ നൽകി അനുമോദിച്ചു. പ്രീ പ്രൈമറി ജെയ്ഡൻ സ്കോളർഷിപ് വിജയികൾക്ക് സർട്ടിഫിക്കറ്റ്, മെഡൽ വിതരണം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ സുഷമ ടീച്ചർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഉണ്ണി ആയടത്തിൽ നന്ദിയും പറഞ്ഞു.
പൂർവ്വവിദ്യാർത്ഥി ദേവദത്തിൻ്റെ ചിത്രപ്രദർശനം ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടേയും കലാപരിപാടികൾക്ക് ശേഷം പ്രാദേശിക കലാകാരൻമാരുടെ നേതൃത്വത്തിൽ നാടകവും അരങ്ങേറി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.