പയ്യോളി:കീഴൂർ ഗവ.യു.പി സ്‌കൂളിൻ്റെ 116ാം വാർഷികാഘോഷം , യാത്രയയപ്പ് സമ്മേളനം, തച്ചൻകുന്നോളം-2026, പ്രശസ്ത കവി പ്രൊഫ. കെ. വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രതിഭാ സംഗമം മേലടി വിദ്യാഭ്യാസ ഓഫീസർ ഹസീസ് ഉദ്ഘാടനം ചെയ്തു. 2025-26 വർഷത്തെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികൾക്ക് പ്രതിഭാ സംഗമത്തിൽ അനുമോദനം നൽകി. കഴിഞ്ഞ വർഷം LSS, USS നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് ചടങ്ങിൽ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ മനോജ് കുമാർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ് എം സി ചെയർമാൻ ശ്രീനി കെ അധ്യക്ഷം വഹിച്ചു. യാത്രപറയുന്ന അധ്യാപകർ , മുൻ ഡിവിഷൻ കൗൺസിലർ ഷഹനാസ് , മുൻ എസ്. എം സി ചെയർമാൻ ഷഫീഖ് വടക്കയിൽ എന്നിവർക്കള്ള ഉപഹാര സമർപ്പണം കവി വീരാൻകുട്ടി നിർവ്വഹിച്ചു. തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് മേലടി ബി.പി.സി രാഹുൽ കെ , കരുണാകരൻ, റഹീസ് മലയിൽ,രബീഷ് ആണിയത്തൂർ, മുഹമ്മദലി മത്തത്ത് , സ്വാഗതസംഘം ചെയർമാൻ ഗോപാലൻ കാര്യാട്ട് , ശരണ്യ ഡെനിസൺ, ജർഷിന , സ്റ്റാഫ് സെക്രട്ടറി പ്രബിത കെ , സത്യൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ അനീഷ് നന്ദിയും പറഞ്ഞു. തുടർന്ന് അംഗൻവാടി, നഴ്‌സറി , എൽ.പി, യു.പി വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.