Ticker

6/recent/ticker-posts

അലിഫ്പെൻഷൻ വിതരണം ഏഴാംഘട്ടത്തിലേക്ക്


നന്തിബസാർ: മൂടാടിപഞ്ചായത്ത് ദുബൈ കെഎംസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന അലിഫ് കാരുണ്യപെൻഷൻ പദ്ധതി ഏഴ് വർഷം പിന്നിടുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം ആയിരത്തിഅഞ്ഞൂറ് രൂപ വീതം വിതരണം ചെയ്ത് വരുകയാണ് പെൻഷൻ പദ്ധതിയുടെ ഏഴാം ഘട്ട ഉൽഘാടനവും പ്രവർത്തക സംഗമവും 
 സിറാജ് കോടിക്കലിന്റെ അദ്ധ്യക്ഷതയിൽ കെ. എംസിസി ജില്ലാ സെക്രട്ടറി വികെകെ റിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ ഫസൽ തങ്ങൾ, പിവി നിസാർ, സമീർ മനാസ്, ജഅഫർ നിലയെടുത്ത്, നബീൽ നാരങ്ങോളി, ഹാരിസ് തൈക്കണ്ടി, നബീൽ പിൻകെ, സവാദ് തയ്യിൽ, സഹീർ മൂടാടി, റഹ്മാൻ വികെകെ, റാഫി നിലയെടുത്ത്, യൂസുഫ് സാക്കി എന്നിവർ സംസാരിച്ചു. 
പഞ്ചായത്ത് ജന.സെക്രട്ടറി ബാസിത്ത് ആർവി സ്വാഗതവും ട്രഷറർ യൂനുസ് വരിക്കോളി നന്ദിയും പറഞ്ഞു.

 

Post a Comment

0 Comments