Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; കോമത്ത്കര സ്വദേശി മരണപ്പെട്ടു


കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊയിലാണ്ടി ഹോസ്പിറ്റൽ സിവിൽ ഡിഫൻസ് അംഗവും കോമത്ത്കര സ്വദേശിയുമായ സുബിലാഷ് (42) ആണ് മരിച്ചത്. തോട്ടത്തിൽ താഴെയാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന സുബിലാഷിന്റെ ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ഡ്യൂക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ സുബിലാഷിന് ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്ന ഉടനെ നാട്ടുകാർ സുബിലാഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.
പിതാവ്: വാസു. മാതാവ്: ലീല. ഭാര്യ: വിധു. മകൻ: ധാൻവിക്. സഹോദരൻ: സുധി.

Post a Comment

0 Comments