ബെംഗളൂരു: സഹപാഠികൾ പ്രചരിപ്പിച്ച വ്യാജവാർത്തയെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി. കർണാടകയിലെ മല്ലാടിഹള്ളിയിലുള്ള രാഘവേന്ദ്ര ആയുർവേദിക് കോളജിലെ അവസാന വർഷ ബി.എ.എം.എസ് (BAMS) വിദ്യാർത്ഥിനി നികിത (22) ആണ് മരിച്ചത്. അധ്യാപകനുമായി പ്രണയത്തിലാണെന്ന രീതിയിൽ സഹപാഠികൾക്കിടയിൽ പ്രചരിച്ച കെട്ടുകഥകളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
കോളജിലെ ലക്ചററായ ഡോ. രാജു, നികിതയുടെ പഠന മികവിനെ നിരന്തരം പ്രശംസിച്ചിരുന്നു. ഇതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച ചില സഹപാഠികൾ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വ്യാജവാർത്ത പ്രചരിപ്പിക്കുകയായിരുന്നു. സഹപാഠികളുടെ പരിഹാസവും കുറ്റപ്പെടുത്തലുകളും നികിതയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നുവെന്ന് പിതാവ് ഉമാശങ്കർ ജി.എൻ. പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളജ് അധികൃതരിൽ നിന്നും സഹപാഠികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.