Ticker

6/recent/ticker-posts

ബേപ്പൂരിൽ ബോട്ടിനുള്ളിൽ വിഷവാതകം ശ്വസിച്ച് മൽസ്യത്തൊഴിലാളി മരിച്ചു; മൂന്ന് പേർ ചികിത്സയിൽ


കോഴിക്കോട്: ബേപ്പൂരിൽ കടലിൽ മൽസ്യബന്ധനത്തിലേർപ്പെട്ട ബോട്ടിന്റെ എൻജിൻ റൂമിൽ നിന്ന് വിഷവാതകം ശ്വസിച്ച് മൽസ്യത്തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഷഹദേബ് ദാസ് ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ ബേപ്പൂർ തീരത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു അപകടം.
അപകടം നടന്നത് ഇങ്ങനെ:
ബോട്ടിൽ മൽസ്യബന്ധനം നടത്തുന്നതിനിടെ എൻജിൻ റൂമിൽ വെള്ളം കയറിയെന്ന സംശയത്തെ തുടർന്ന് പരിശോധിക്കാനായി താഴേക്ക് ഇറങ്ങിയതായിരുന്നു ഷഹദേബ് ദാസ്. എൻജിൻ റൂമിൽ ഇറങ്ങിയ ഉടൻ തന്നെ വിഷവാതകം ശ്വസിച്ച് ഇദ്ദേഹം കുഴഞ്ഞുവീണു. ഷഹദേബിനെ രക്ഷിക്കാനായി എൻജിൻ റൂമിലേക്ക് ഇറങ്ങിയ മറ്റ് മൂന്ന് തൊഴിലാളികൾക്കും ശ്വാസതടസ്സം അനുഭവപ്പെടുകയും അപകടത്തിൽപ്പെടുകയും ചെയ്തു.
മറ്റ് ജീവനക്കാർ ഉടൻ തന്നെ ഇവരെ കരയിലെത്തിച്ച് ഫറോഖിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് ഷഹദേബ് ദാസ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റ് മൂന്ന് പേർ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അന്വേഷണം ആരംഭിച്ചു:
എൻജിൻ റൂമിൽ എങ്ങനെയുളള വാതകമാണ് നിറഞ്ഞതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

Post a Comment

0 Comments