തിരുവനന്തപുരം: കേരളത്തിൽ വൈകാതെ മിൽമ പാൽ വില വർധിക്കാൻ സാധ്യത. പാൽ ലിറ്ററിന് ആറ് രൂപ വരെ വർധിപ്പിക്കണമെന്ന ആവശ്യവുമായി മിൽമ സർക്കാരിനെ വീണ്ടും സമീപിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി വില കൂട്ടിയിട്ടില്ലെന്നും നിലവിലെ സാഹചര്യത്തിൽ വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നുമാണ് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കിയത്.
കർഷകർക്കായി പ്രതിഷേധം
വില വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ പട്ടം മിൽമ ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർധിപ്പിക്കാൻ ആറുമാസം മുമ്പ് തന്നെ മിൽമ ബോർഡ് തീരുമാനമെടുത്തിരുന്നു. എന്നാൽ സർക്കാർ ഇതിന് അനുമതി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. തീരുമാനം വൈകുന്നത് ക്ഷീരകർഷകരെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്നുവെന്നാണ് പരാതി.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ മാറ്റം?
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്താണ് സർക്കാർ ഇതുവരെ വില വർധനയ്ക്ക് പച്ചക്കൊടി കാട്ടാതിരുന്നത്. എന്നാൽ മിൽമ തങ്ങളുടെ ശുപാർശ വീണ്ടും സമർപ്പിക്കുന്നതോടെ, പുതിയ സർക്കാർ അധികാരമേറ്റാലുടൻ പാൽ വില വർധനവ് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ വില വർധനവിൽ അന്തിമ തീരുമാനമുണ്ടാകൂ.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.