Ticker

6/recent/ticker-posts

തിക്കോടി പാലൂർ കട്ട നിർമ്മാണ സ്ഥലത്തേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം

തിക്കോടി പാലൂർ കട്ട നിർമ്മാണ സ്ഥലത്തേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം. പാലൂർ പള്ളിക്ക് സമീപം ദേശീയപാതയിൽ  ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് സംഭവം. തമിഴ്നാട് വെല്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് വിവാഹ സൽക്കാരത്തിന് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത് .  നിയന്ത്രണം വിട്ട കാർ കട്ടയിൽ ഇടിച്ച് സർവ്വീസ് റോഡിൽ എതിർ ദിശയിലേക്ക് തിരിഞ്ഞു. കാറിൻറെ മുൻഭാഗം തകർന്ന നിലയിലാണ്
ഇടിയുടെ ആഘാതത്തിൽ വില്പനയ്ക്കായി വെച്ച 800 ഓളം കട്ടകൾ  തകർന്നു .അപകടത്തിൽ ആർക്കും പരിക്കില്ല







 ആർക്കും പരിക്കില്ല

Post a Comment

0 Comments