Ticker

6/recent/ticker-posts

സ്വർണ്ണവിലയിൽ വർധന; പവന് 600 രൂപ കൂടി


​കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ്. പവന് 600 രൂപ വർധിച്ച് 1,14,240 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 75 രൂപയാണ് വർധിച്ചത്; ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14,280 രൂപയിലെത്തി.
​വെള്ളിയാഴ്ച പവന് 1,13,080 രൂപയായിരുന്നു വില. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. ഹോർമുസ് കടലിടുക്ക് തുറന്നതും അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുറവും സ്വർണ്ണവില ഉയരാൻ കാരണമായെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
​വെള്ളിയാഴ്ച രാത്രിയോടെ തന്നെ സ്വർണ്ണവിലയിൽ വർധനവിന്റെ സൂചനകൾ ലഭിച്ചിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം

Post a Comment

0 Comments