Ticker

6/recent/ticker-posts

താമരശ്ശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്; യുവതിയെ കൊണ്ടുപോകാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു (വീഡിയോ)

 




താമരശ്ശേരി: പ്രണയിനൊപ്പമെത്തിയ യുവതിയെ കോടതിക്ക് മുന്നിൽ വെച്ച് ബന്ധുക്കൾ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചത് വൻ സംഘർഷത്തിന് കാരണമായി. കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ താമരശ്ശേരി കോടതിക്ക് മുന്നിൽ വെച്ച് നടന്ന കയ്യാങ്കളിയിൽ ചിലർക്ക് പരിക്കേറ്റു. മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയിരുന്നു.

പ്രായപൂർത്തിയായതിനാൽ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം പോകാം

കഴിഞ്ഞ നാലാം തീയതി മുതൽ കാണാതായ നിദ ഷെറിൻ, ശനിയാഴ്ച രാവിലെ കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. പോലീസ് ഇരുവരെയും താമരശ്ശേരി കോടതിയിൽ ഹാജരാക്കി. പ്രായപൂർത്തിയായ പെൺകുട്ടിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ കോടതി അനുവാദം നൽകി.

വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് ബന്ധുക്കൾ

കോടതിക്ക് പുറത്തിറങ്ങിയപ്പോൾ വിവാഹം നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കൂടെക്കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമിച്ചു. എന്നാൽ ഇത് തടയാൻ കാമുകനും സുഹൃത്തുക്കളും രംഗത്തെത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. പരസ്പരമുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ ചിലരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതി പരിസരത്ത് അൽപ്പനേരം സംഘർഷാവസ്ഥ നിലനിന്നു.

Post a Comment

0 Comments