പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പത്തനംതിട്ട ഏഴംകുളം അറുകാലിക്കലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. അറുകാലിക്കൽ സ്വദേശി രാധാകൃഷ്ണനാണ് ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ അലക്സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ടർ സ്ലിപ്പുകൾ വിതരണം ചെയ്യുന്നതിനിടെയാണ് രാധാകൃഷ്ണന് വെട്ടേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വിദ്വേഷമാണെന്ന് എൽഡിഎഫ് ആരോപിച്ചു. അലക്സ് സജീവ കോൺഗ്രസ് പ്രവർത്തകനാണെന്നും ബോധപൂർവമായ ആക്രമണമാണ് നടന്നതെന്നും സിപിഎം നേതാക്കൾ പറഞ്ഞു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ ഇത് രാഷ്ട്രീയ വൈരാഗ്യമല്ലെന്നും അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
അലക്സിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാൾ ആക്രമണത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. രാധാകൃഷ്ണന്റെ ആരോഗ്യനില നിലവിൽ നിരീക്ഷണത്തിലാണ്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.