Ticker

6/recent/ticker-posts

ദേശീയ അഗ്നിരക്ഷാ ദിനം ആചരിച്ചു.

 ഏപ്രിൽ 14 ദേശീയ അഗ്നിരക്ഷാ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി അഗ്നിരക്ഷാനിലയം വിവിധ പരിപാടികൾ സംഘടിപ്പിച്ചു .
 വാരാചരണത്തിന്റെ ഭാഗമായി നിലയത്തിനു കീഴിലുള്ള വാഹനങ്ങളുടെ റോഡ് ഷോയും വിവിധ ഇടങ്ങളിൽ അഗ്നി സുരക്ഷയെപ്പറ്റിയുള്ള ബോധവത്കരണ അനൗൺസ്മെന്റും നടത്തി.
 സ്റ്റേഷൻ ഓഫീസർ ബിജു വി കെ പതാക ഉയർത്തി.
1944 ഏപ്രിൽ 14ന് മുംബൈ വിക്ടോറിയ തുറമുഖത്ത് ചരക്കുമായി വന്ന ബ്രിട്ടീഷ് കപ്പലിന് തീപിടിച്ചതിനെ തുടർന്നുണ്ടായ പൊട്ടിത്തെറിയിലും അഗ്നിബാധയിലും തുറമുഖം കത്തിയമരവെ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 66 അഗ്നി രക്ഷാ സേനാംഗങ്ങൾ ജീവൻ ബലി നൽകേണ്ടിവന്നു.
ജീവൻ ബലിയർപ്പിച്ച അഗ്നിരക്ഷാ സേന അംഗങ്ങൾക്കുള്ള ആദരവായി ഇന്ത്യയിൽ ഏപ്രിൽ 14ന് സർവീസ് ഡേ ആയി ആചരിക്കുന്നു.
 ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇന്ത്യയിലുടനീളം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഫയർ സർവീസിന് രൂപം കൊടുത്തു രൂപം കൊടുത്തു.

Post a Comment

0 Comments