Ticker

6/recent/ticker-posts

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി മരിച്ച നിലയിൽ


ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യൻ (19) ആണ് മരിച്ചത്. ബെംഗളൂരു ബി.ടി.എൽ സ്കൂൾ ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

നാല് സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന ആദിത്യനെ ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾ കോളജിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മുറിക്കുള്ളിൽ മൃതദേഹം കണ്ടത്. ഉടൻ തന്നെ കോളജ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
കോളജ് അധികൃതർ മുഖേന വിവരമറിഞ്ഞ ബന്ധുക്കൾ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments