കൊയിലാണ്ടി: കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജ് പാർക്കിങ്ങിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ മൂടാടി സ്വദേശി പിടിയിൽ. കാവാലംകുന്ന് വീട്ടിൽ പി.കെ. ജസീൽ ജമാലിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ ഏഴിനായിരുന്നു മോഷണം നടന്നത്. എറണാകുളത്തു നിന്നാണ് മോഷണം പോയ ബൈക്ക് കണ്ടെടുത്തത്.
മോഷണം നടത്തിയ ബൈക്ക് ലോക്ക് മാറ്റാനായി പ്രതി ഒരു റിപ്പയർ ഷോപ്പിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ടൗൺ എസ്.ഐമാരായ ലിജോ ജോസ്, ആഷ്ലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
പ്രതിക്കെതിരെ നിരവധി കേസുകൾ
പിടിയിലായ ജസീൽ ജമാലിനെതിരെ നേരത്തെയും വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോഴിക്കോട് കസബ, കൊയിലാണ്ടി, എറണാകുളം സെൻട്രൽ സ്റ്റേഷനുകളിലായി നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വിൽപന, ഉപയോഗം, പോക്സോ (POCSO), പൊതുസ്ഥലത്ത് ലഹളയുണ്ടാക്കൽ തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.