Ticker

6/recent/ticker-posts

പേര് പരാമർശിച്ചില്ല; കേന്ദ്രമന്ത്രി പങ്കെടുത്ത വേദിയിൽ നിന്ന് ആർ. ശ്രീലേഖ ഇറങ്ങിപ്പോയി


തിരുവനന്തപുരം: കേന്ദ്രമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത എൻഡിഎ തിരഞ്ഞെടുപ്പ് പരിപാടിയിൽ നാടകീയ രംഗങ്ങൾ. പ്രസംഗത്തിൽ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി ആർ. ശ്രീലേഖ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. തിരുവനന്തപുരത്ത് നടന്ന എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം.

പ്രസംഗത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്റെയും നേമത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന്റെയും പേര് മാത്രമാണ് കേന്ദ്രമന്ത്രി പരാമർശിച്ചത്. ഇതിൽ പ്രകോപിതയായ ശ്രീലേഖ ഉടൻ തന്നെ വേദി വിടുകയായിരുന്നു. വേദിയിലുണ്ടായിരുന്ന രാജീവ് ചന്ദ്രശേഖരനോടും വി.വി. രാജേഷിനോടും അവർ തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ശ്രീലേഖയെ അനുനയിപ്പിക്കാൻ ശ്രമിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി. സോമനോട് അവർ കയർത്തു സംസാരിച്ചു. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ശ്രീലേഖ വീണ്ടും വേദിയിലേക്ക് മടങ്ങിയെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മുന്നണിക്കുള്ളിലുണ്ടായ ഈ അസ്വാരസ്യങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്

Post a Comment

0 Comments