Ticker

6/recent/ticker-posts

സന്ദീപ് വാര്യർക്ക് നേരെ ആക്രമണം; തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


തൃക്കരിപ്പൂർ: തന്നെയും കൂടെയുണ്ടായിരുന്ന പ്രവർത്തകരെയും ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചുവെന്ന ആരോപണവുമായി സന്ദീപ് വാര്യർ. തങ്ങളെ തടയുകയും പിടിച്ച് തള്ളുകയും ചെയ്തതായും ഇതിന് പിന്നിൽ എസ്എഫ്‌ഐ പ്രവർത്തകരാണെന്നും അദ്ദേഹം ആരോപിച്ചു
ആക്രമണത്തിൽ പരിക്കേറ്റ സന്ദീപ് വാര്യർ ഉൾപ്പെടെ അഞ്ച് പേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് സംഘർഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടർന്ന് പ്രദേശത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments