Ticker

6/recent/ticker-posts

ആഘോഷം കണ്ണീരായി; കൈയിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

 


വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോർണർ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ പ്രദേശത്തെ ക്ലബ്ബിൽ സുഹൃത്തുക്കൾക്കൊപ്പം വിഷു ആഘോഷിക്കുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

കൈവശമുണ്ടായിരുന്ന പടക്കങ്ങളിലേക്ക് അപ്രതീക്ഷിതമായി തീ പടരുകയും അവ ഒന്നിച്ചു പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ഫോടനത്തിൽ ദിലീപിന് ഗുരുതരമായി പൊള്ളലേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടക്കം പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ ആഘാതത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ശ്രീകൃഷ്ണപുരം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments