Ticker

6/recent/ticker-posts

കോരപ്പുഴയിൽ ട്രെയിൻ തട്ടി വയോധിക മരിച്ചു; അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ


കോരപ്പുഴ: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധിക മരിച്ചു.
കോരപ്പുഴ സ്വദേശി പടിഞ്ഞാറെ തെക്കടത്താൻ വീട്ടിൽ സുമിത്ര(60) യാണ് മരിച്ചത്.   വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ കോരപ്പുഴ സ്കൂളിന് സമീപത്തെ ട്രാക്കിലായിരുന്നു അപകടം.
ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments