Ticker

6/recent/ticker-posts

പയ്യോളി സ്വദേശിയെ എറണാകുളത്ത് ലോറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


പയ്യോളി: ജോലി ആവശ്യത്തിനായി എറണാകുളത്തെത്തിയ പയ്യോളി സ്വദേശിയായ ഡ്രൈവറെ ലോറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി ഐ.പി.സി റോഡിൽ കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന പുതിയോട്ടിൽ ഖാദറുടെ മകൻ സമീർ (46) ആണ് മരിച്ചത്.
​ഇന്നലെ വൈകുന്നേരം 4:45-ഓടെ എറണാകുളം രാമമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ പിറവത്തുവെച്ചാണ് സംഭവം. ലോറിക്കുള്ളിൽ കുഴഞ്ഞുവീണ നിലയിലായിരുന്നു സമീറിനെ കണ്ടെത്തിയത്. എറണാകുളത്ത് ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.  
​മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ഇന്ന് വൈകുന്നേരത്തോടെ പയ്യോളിയിലെ വീട്ടിലെത്തിക്കും.  
​മാതാവ്: സുബൈദ.
​ഭാര്യ: മിൻഹാസ്.
​മക്കൾ: സഫ്‌വാൻ, സൈഫ സമീർ.
​സഹോദരി: സജ്ന.

Post a Comment

0 Comments