Ticker

6/recent/ticker-posts

തൊട്ടിൽപ്പാലത്ത് യുവതിയും യുവാവും തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിൽ


തൊട്ടിൽപ്പാലം: നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാര പറമ്പത്ത് അജേഷ് (32) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കശുമാവിൻ കൊമ്പിൽ ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
അന്വേഷണം ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്:
രണ്ട് കുട്ടികളുടെ അമ്മയായ ശരണ്യയെ തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൊട്ടിൽപ്പാലം കള്ളാട് മലയിലെ മാമ്പിലാട് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണപ്പെട്ട അജേഷ് അവിവാഹിതനാണ്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments