Ticker

6/recent/ticker-posts

മുണ്ടത്തിക്കോട് സ്ഫോടനം 'സംസ്ഥാന ദുരന്തം'; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു, കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം


തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തെ 'സംസ്ഥാന ദുരന്തമായി' പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ദുരന്തത്തെക്കുറിച്ച് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഏകാംഗ കമ്മീഷനായി ജുഡീഷ്യൽ അന്വേഷണം നടത്തും.
ധനസഹായവും ചികിത്സാ സഹായവും:
മരിച്ചവരുടെ കുടുംബങ്ങൾക്ക്: ആകെ 14 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം അനുവദിച്ചു. ഇതിൽ 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്നും 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ്.
പരിക്കേറ്റവർക്ക്: അടിയന്തര സഹായമായി 2 ലക്ഷം രൂപയും കൂടാതെ അനുവദനീയമായ മറ്റ് ചികിത്സാ ധനസഹായങ്ങളും നൽകും. പരിക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും.
വീടുകൾക്കുള്ള നഷ്ടപരിഹാരം: സ്ഫോടനത്തിൽ തകർന്ന സമീപത്തെ വീടുകളുടെ നാശനഷ്ടം കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
മറ്റ് പ്രധാന തീരുമാനങ്ങൾ:
രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ച സ്വകാര്യ വ്യക്തികളുടെ മതിൽ പൊളിച്ചത് ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ പരിഹരിക്കാൻ തുക അനുവദിക്കും. മൃതദേഹങ്ങൾ മറവു ചെയ്യുന്നതിനും ഡിഎൻഎ പരിശോധനയ്ക്കുമായി പ്രത്യേക പ്രോട്ടോക്കോൾ (SOP) തയ്യാറാക്കും. അടിയന്തര സഹായത്തിനായി നേരത്തെ അനുവദിച്ച 50 ലക്ഷം രൂപയുടെ നടപടി മന്ത്രിസഭ സാധൂകരിച്ചു.

Post a Comment

0 Comments