Ticker

6/recent/ticker-posts

തിരുവള്ളൂരിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ ആക്രമണം; മൂന്ന് പേർ ആശുപത്രിയിൽ


​തിരുവള്ളൂർ: ചാനിയം കടവിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം നടന്നതായി പരാതി. സംഭവത്തിൽ പരിക്കേറ്റ ആശിഖ്, മുഹമ്മദ്, ഷഫീഖ് എന്നീ മൂന്ന് പ്രവർത്തകരെ വടകര സി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
​യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡ് നേരത്തെ പ്രദേശത്ത് നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പകരമായി പുതിയ ബോർഡ് സ്ഥാപിച്ചതിന് പിന്നാലെയാണ് പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായി എത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്ന് പരിക്കേറ്റവർ ആരോപിച്ചു. ആക്രമണത്തിനിടെ തങ്ങളുടെ പണം നഷ്ടപ്പെട്ടതായും ഇവർ പരാതിപ്പെടുന്നു.
​സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവർത്തകരെ സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള സന്ദർശിച്ചു.

Post a Comment

0 Comments