Ticker

6/recent/ticker-posts

യു. പ്രതിഭക്കെതിരായ പരാമർശം; കായംകുളം യു.ഡി.എഫ് കൺവീനർ ഖേദം പ്രകടിപ്പിച്ചു

 
ആലപ്പുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയെന്ന വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കായംകുളം യു.ഡി.എഫ് കൺവീനർ എ. ഇർഷാദ്. തന്റെ പ്രസംഗം പൂർണ്ണമായി കേൾക്കുന്ന ഒരാളും അത്തരമൊരു ആരോപണം ഉന്നയിക്കില്ലെന്നും സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിടെ ഇർഷാദ് നടത്തിയ പ്രസംഗമാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. "നാക് ചാതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും, അതൊക്കെ തന്നെ വിൽപ്പനയ്ക്ക് വെച്ചും അവർ തിരഞ്ഞെടുപ്പിനെ നേരിടുന്നു" എന്നായിരുന്നു ഇർഷാദിന്റെ വിവാദ പരാമർശം. ഇത് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് സി.പി.എം രംഗത്തെത്തിയിരുന്നു.
വിശദീകരണം ഇങ്ങനെ:
ഒരിക്കലും ബോധപൂർവ്വം സ്ത്രീവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ഒരാളല്ല താനെന്ന് ഇർഷാദ് വ്യക്തമാക്കി. തന്റെ പരാമർശം ഏതെങ്കിലും വിധത്തിൽ വിഷമമുണ്ടാക്കിയെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇർഷാദിന്റെ ഖേദപ്രകടനം കൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്ന നിലപാടിലാണ് എൽ.ഡി.എഫ് ക്യാമ്പ്.

Post a Comment

0 Comments