Ticker

6/recent/ticker-posts

പെരുവട്ടൂർ ക്ഷേത്രമുറ്റത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി


കൊയിലാണ്ടി: പെരുവട്ടൂർ കിഴക്കേ പടിഞ്ഞാറ് ക്ഷേത്രമുറ്റത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ചൂരൽകാവ് ശ്രീധരൻ (75) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തെക്കുറിച്ച്:
പെരുവട്ടൂരിലെ കുടുംബ ക്ഷേത്രമുറ്റത്താണ് ശ്രീധരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വീട് ക്ഷേത്രത്തിന് സമീപത്താണ്.
വെള്ളിയാഴ്ച രാത്രി പിഷാരികാവ് ക്ഷേത്രത്തിലേക്ക് പോയതായിരുന്നു ശ്രീധരൻ.
രാവിലെ പണിക്ക് പോകുകയായിരുന്ന നാട്ടുകാരാണ് മൃതദേഹം കണ്ട് പോലീസിൽ വിവരമറിയിച്ചത്.
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

Post a Comment

0 Comments