കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിവിൽ സ്റ്റേഷനിൽ വരണാധികാരിയായ തഹസിൽദാർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ഉച്ചയ്ക്ക് 12.30-ഓടെ പ്രമുഖ നേതാക്കൾക്കൊപ്പമാണ് അദ്ദേഹം പത്രികാ സമർപ്പണത്തിനായി എത്തിയത്.
കൊയിലാണ്ടി എസ്.ബി.ഐ ബാങ്കിന് സമീപത്തുനിന്ന് ആരംഭിച്ച് സിവിൽ സ്റ്റേഷനിലേക്ക് നീങ്ങിയ ഉജ്ജ്വലമായ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. മണ്ഡലത്തിൽ യുഡിഎഫിന്റെ ആത്മവിശ്വാസം വിളിച്ചോതുന്നതായിരുന്നു പ്രവർത്തകരുടെ ഈ പങ്കാളിത്തം.
മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ടി.ടി. ഇസ്മയിൽ, മഠത്തിൽ നാണു, അഹമ്മദ് പുന്നക്കൽ, മഠത്തിൽ അബ്ദുറഹിമാൻ, ടി.പി. ഭാസ്കരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി. പത്രികാ സമർപ്പണത്തിന് ശേഷം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം തുടരും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.