Ticker

6/recent/ticker-posts

തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു

മാർച്ച് 11ന് ആരംഭിച്ച തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു.കീഴൂർ ചൊവ്വ വയൽ പി ടി രാഘവൻ്റെ നിശാന്തം വീട്ടിൽ നിന്നും നെറ്റി പട്ടം കെട്ടിയ ഗജ പത്മം പള്ളിക്കൽ മിനിമോൾ ക്ഷേത്ര വനിതാ വേദിയുടെ നേതൃത്വത്തിൽ നിരവധി പേർ പങ്കെടുത്ത താലപ്പൊലിയേന്തിയ വനിതളും വാദ്യമേളങ്ങളുടെ അകമ്പടിയും. കളർ ഡിസ്പ്ലേയും വരവിന് വർണ്ണപകിട്ടേകി. ക്ഷേത്രസന്നിധിയിൽ കാഞ്ഞിലശ്ശേരി വിനോദ് മാരാറുടെ മേള പ്രമാണത്തിൽ കൊട്ടാരം ബിനു മാരാർ അജിത്ത് കൂമുള്ളി .രഞ്ജിത്ത് മാരാർ റിജുൽ മാധവ് . മേപ്പയ്യൂർ.മനോജ് കുറുവങ്ങാട്. സന്ദീപ് മങ്ങാട്. ആദർശ് ചാലോറ .തുടങ്ങി 60 ൽ പരം വാദ്യകലാകാരൻമാരുടെ പാണ്ടിമേളത്തിൻ്റെ അകമ്പടിയോടെ കൂട്ടായ്മ തച്ചൻകുന്ന് അവതരിപ്പിക്കുന്ന നൃത്ത വിരന്ന് വിസ്മയ കാഴ്ചകളൊരുക്കി വൈകീട്ട് വിവിധ വെള്ളാട്ടുകൾ. രാത്രി 11 നും 12 നും ഇടയിൽ കുന്നരം വള്ളി രാജൻ പണിക്കരുടെ മുഖ്യകാർമ്മികത്വത്തിൽ വലിയ വട്ടളം ഗുരുതിയും വിവിധ വരവു കള്ള നാലാം ദിവസം പുലർച്ചെ ഗുളികൻ തിറ .കുട്ടിച്ചാത്തൻ തിറ കാരണവരുടെ തിറ .ഭഗവതി തിറ എന്നിവയാടെ ഉത്സവം സമാപിച്ചു.

Post a Comment

0 Comments