Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ആവേശം വിതറി എൽഡിഎഫ്; കെ. ദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു



കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ. ദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിവിൽ സ്റ്റേഷനിൽ വരണാധികാരിയായ തഹസിൽദാർ ടി.ബി. പ്രകാശ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. രാവിലെ പതിനൊന്നരയോടെ പ്രമുഖ നേതാക്കൾക്കൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പണത്തിനായി എത്തിയത്.
നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത വൻ പ്രകടനത്തോടെയാണ് സ്ഥാനാർത്ഥി സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരത്തിൽ എൽഡിഎഫിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു.
നേതാക്കളായ കെ.കെ. മുഹമ്മദ്, ടി.കെ. ചന്ദ്രൻ, എൽ.ജി. ലിജീഷ് എന്നിവരും ഘടകകക്ഷി നേതാക്കളായ പി. സത്യേന്ദ്രൻ, എം.പി. ശിവാനന്ദൻ, കബീർ സലാല തുടങ്ങിയവരും പ്രകടനത്തിന് നേതൃത്വം നൽകി. പത്രികാ സമർപ്പണത്തിന് ശേഷം മണ്ഡലത്തിൽ വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് എൽഡിഎഫ് തീരുമാനം.

Post a Comment

0 Comments