ന്യൂഡൽഹി/കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം സജീവം. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സുധാകരന്റെ ഡൽഹിയിലെ ഫ്ലാറ്റിലെത്തി നേരിട്ട് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
അതേസമയം, സുധാകരന് സീറ്റ് നിഷേധിക്കുന്നതിനെതിരെ കണ്ണൂരിൽ പ്രവർത്തകർ തെരുവിലിറങ്ങി.
അതേസമയം, സുധാകരന് സീറ്റ് നിഷേധിക്കുന്നതിനെതിരെ കണ്ണൂരിൽ പ്രവർത്തകർ തെരുവിലിറങ്ങി.
ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ
മത്സരിക്കാനില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം മറികടന്നാണ് സുധാകരൻ സീറ്റിനായി കടുംപിടിത്തം തുടരുന്നത്. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ സുധാകരനെ അനുനയിപ്പിക്കാൻ നിരവധി നേതാക്കൾ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. തന്റെ നിലപാടിൽ മാറ്റമില്ലെന്ന് സുധാകരൻ വ്യക്തമാക്കിയതായാണ് വിവരം.
കണ്ണൂരിൽ പന്തംകൊളുത്തി പ്രകടനം; സണ്ണി ജോസഫിന്റെ മണ്ഡലത്തിൽ ഫ്ലക്സുകൾ
ഡൽഹിയിൽ ചർച്ചകൾ തുടരുന്നതിനിടെ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ സുധാകരൻ അനുകൂലികൾ പന്തംകൊളുത്തി പ്രകടനം നടത്തി. സുധാകരനെ അവഗണിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അണികൾ മുന്നറിയിപ്പ് നൽകി.
കൂടാതെ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിലും സുധാകരനെ അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള ഭാഗങ്ങളിലാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായി സുധാകരനെ പിന്തുണച്ച് ബോർഡുകൾ ഉയർന്നത്.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ അണികളുടെ ഈ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.