പത്തനംതിട്ട: കോന്നിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിടെ ചോദ്യം ചോദിച്ച വ്യക്തിയോട് കർക്കശ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം.
സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ സദസ്സിൽ നിന്നൊരാൾ "സിഎമ്മേ, ഒരു ചോദ്യം" എന്ന് വിളിച്ചു ചോദിക്കുകയായിരുന്നു. ഉടൻ തന്നെ പ്രസംഗം നിർത്തിയ മുഖ്യമന്ത്രി, "അത് വീട്ടിൽ പോയി ചോദിച്ചാൽ മതി" എന്ന് കടുത്ത ഭാഷയിൽ മറുപടി നൽകി. മറുപടിക്ക് പിന്നാലെ അദ്ദേഹം തന്റെ പ്രസംഗം തുടരുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. പൊതുവേദികളിൽ ചോദ്യം ചോദിക്കുന്നവരോടുള്ള മുഖ്യമന്ത്രിയുടെ സമീപനം ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
അതേസമയം താൻ ചോദിക്കാൻ ഉദ്ദേശിച്ചത് കേന്ദ്ര സർക്കാർ ഫണ്ടുകൾ തടഞ്ഞു വെക്കുമ്പോൾ എങ്ങനെയാണ് മുന്നോട്ട് പോകാൻ സാധിക്കുക വികസന പ്രവർത്തനങ്ങൾ നടത്തുക എന്നത് അറിയാനായിരുന്നു എന്ന് ചോദ്യം ചോദിച്ചയാൾ മാധ്യമങ്ങളോട് പറഞ്ഞു മുഖ്യമന്ത്രിയുടെ മറുപടിയിൽ തനിക്ക് വിഷമം ഇല്ലെന്നും താൻ സി പി എം പ്രവർത്തകൻ ആണെന്നും പ്രസംഗം മുഴുവൻ കേട്ട ശേഷമാണ് സദസ്സിൽ നിന്ന് പോയതൊന്നും അദ്ദേഹം പറഞ്ഞു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.