Ticker

6/recent/ticker-posts

എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം സ്ഥാനാർഥി കെ ദാസന് തിക്കോടിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സ്വീകരണം


പയ്യോളി :എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം സ്ഥാനാർഥി കെ ദാസന്റെ തിങ്കളാഴ്ചത്തെ സന്ദർശനത്തിന്. നിരവധി ജനകീ യ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത പരേതനായ കോമത്ത് കുഞ്ഞമ്മദ് മാസ്റ്ററുടെ വീട് സന്ദർശിച്ചു കൊണ്ട് തിക്കോടിയിലെ സന്ദർശനത്തിന് തുടക്കം കുറിച്ചു. ഭഗവതി കണ്ടി, കാരേക്കാട്,തിക്കോടി നോർത്ത് , കോഴിപ്പുറം, കുറ്റിവയൽ പ്രദേശങ്ങളിലെ കിടപ്പു രോഗികളെ സന്ദർശിച്ചു.തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളെ നേരിൽ കാണാനായി തൊഴിലിടത്തിലെത്തിയ സ്ഥാനാർഥിയെ തൊഴിലാളികൾ പൂച്ചെണ്ടു നൽകിസ്വീകരിച്ചു.    .എൽഡിഎഫ് നേതാക്കളായ ബിജു കളത്തിൽ, കെ വി സുരേഷ്, പി പി ഷാഹിദ , ടി ഷീബ, കെ സുകുമാരൻ, എൻ കെ അബ്ദുൽ സമദ്,അനിൽ കരുവാണ്ടി, ഹമീദ് പുതുക്കുടി, പ്രനില സത്യൻ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.   

Post a Comment

0 Comments