കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥിയായ എൻ. ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവർത്തകരും നേതാക്കളും ചേർന്ന ആവേശകരമായ റാലിയുടെ പശ്ചാത്തലത്തിലാണ് നോമിനേഷൻ സമർപ്പണം നടന്നത്.
സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ, ജില്ലാ പ്രസിഡന്റ് എ യൂസുഫ്, ജില്ലാ ജനറൽ സെക്രട്ടറി എൻ.ഹംസ, ജില്ലാ കമ്മിറ്റിയംഗം അഡ്വ:കെ എ അയ്യൂബ് എന്നിവരെ നേതൃത്വത്തിലാണ് നോമിനേഷൻ സമർപ്പിച്ചത്.
മണ്ഡലത്തിലെ വിവിധ ജനപ്രശ്നങ്ങൾ പരിഹരിക്കുകയും വികസന പ്രവർത്തനങ്ങൾക്ക് പുതുജീവൻ നൽകുകയും ചെയ്യുന്നതിനായാണ് സ്ഥാനാർഥിത്വമെന്ന് എൻ. ഹംസ വ്യക്തമാക്കി. പൊതുജനങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൽപ്പറ്റ മണ്ഡലത്തിൽ മികച്ച വിജയം കൈവരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എസ്ഡിപിഐ നേതൃത്വം..
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.