Ticker

6/recent/ticker-posts

ഇറാനുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി വാഷിംഗ്ടൺ


വാഷിംഗ്ടൺ: ഇറാനുമായുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു. 'ഓപ്പറേഷൻ എപിക് ഫ്യൂറി' (Operation Epic Fury) എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിന്റെ ഭാഗമായി ഇറാനിൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് തങ്ങളുടെ സൈനികർക്ക് ജീവൻ നഷ്ടമായ കാര്യം യുഎസ് പ്രതിരോധ മന്ത്രാലയം സമ്മതിക്കുന്നത്.
ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് പുറമെ, അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും പെന്റഗൺ അറിയിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കൻ സൈന്യത്തിന് ഈ കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.

Post a Comment

0 Comments