Ticker

6/recent/ticker-posts

കെ പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു.



പയ്യോളി :മുൻകേന്ദ്ര മന്ത്രിയും ദീർഘകാലം വടകര യുടെ എം പി യുമായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചിച്ചു. മികച്ച പാർലിമെന്റെറിയനും വാഗ്മിയും ഭരണാധികാരിയുമായിരുന്നു വെന്ന് അനുശോചന സന്ദേശം അവതരിപ്പിച്ചു സംസാരിച്ച ബ്ലോക്ക്കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ ടി വിനോദൻ പറഞ്ഞു. ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഇറാക്കിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുന്നതിന് അദ്ദേഹം നടത്തിയ ഇടപെടൽ അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശംസ അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു. മണ്ഡലം പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ ആദ്യക്ഷനായിരുന്നു.ഇ കെ ശീതൾ രാജ്, മുജേഷ് ശാസ്ത്രി, സബീഷ് കുന്നങ്ങോത്ത്, ശശി കീഴങ്ങോട്ട്, പി ഹരിദാസൻ മാസ്റ്റർ, ഇ കെ ബിജു, ഗോപാലൻ കാര്യാട്ട്, പ്രജീഷ് കുട്ടംവള്ളി സംസാരിച്ചു

Post a Comment

0 Comments