Ticker

6/recent/ticker-posts

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്:


കൊച്ചി: കേരളത്തിൽ സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. തുടർച്ചയായ നാലാം ദിവസവും വില കുറഞ്ഞതോടെ സ്വർണ്ണവില വീണ്ടും 1,20,000 രൂപയ്ക്ക് താഴെയെത്തി. വ്യാഴാഴ്ച പവന് 720 രൂപ കുറഞ്ഞ് 1,19,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 90 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14,990 രൂപയായി.
​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ്ണവിപണിയിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്ന പവൻ വിലയിൽ, വെറും നാല് ദിവസത്തിനുള്ളിൽ 7,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച മാത്രം പവന് 2,280 രൂപയുടെ റെക്കോർഡ് ഇടിവുണ്ടായിരുന്നു.

Post a Comment

0 Comments