വാഷിംഗ്ടൺ: ഇറാനിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായതായി സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' ട്രംപ് കുറിച്ചു. ഇറാനിലെ നിലവിലെ ഭരണകൂടവുമായി ചർച്ചകൾക്ക് തയ്യാറാണെന്ന സൂചനയും അദ്ദേഹം നൽകി.
യുദ്ധത്തിൽ നിന്ന് അമേരിക്ക പിന്മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ട്രംപിന്റെ വാക്കുകളിലുള്ളത്. എന്നാൽ ഇപ്പൊഴത്തെ സാഹചര്യത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശത്രുപക്ഷത്തെ പൂർണ്ണമായും തകർക്കുന്ന ഘട്ടത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ട്രംപിന്റെ വിശദീകരണം.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ: നാറ്റോയ്ക്കെതിരെ രൂക്ഷവിമർശനം
ലോകത്തെ പ്രധാന ചരക്കുനീക്ക പാതയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ കാര്യത്തിൽ സഖ്യകക്ഷികൾക്കെതിരെ ട്രംപ് രൂക്ഷവിമർശനം ഉയർത്തി. കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങൾ തന്നെ അതിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഈ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ അയക്കാൻ മടിക്കുന്ന നാറ്റോ (NATO) സഖ്യകക്ഷികളുടെ നിലപാടിനെ 'ഭീരുത്വം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.