Ticker

6/recent/ticker-posts

വിമാന യാത്ര എന്ന സ്വപ്ന സാക്ഷാൽകാരം പൂവണിയിച്ച് വീരവഞ്ചേരി ശ്രീധരൻ പള്ളിക്കര ലൈബ്രറി


നന്തിബസാർ:സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായ വീരവഞ്ചേരി ശ്രീധരൻ പള്ളിക്കര ലൈബ്രറി, ഇതുവരെ വിമാനയാത്ര അനുഭവിച്ചിട്ടില്ലാത്തവർക്കായി പ്രത്യേകമായൊരു യാത്ര സംഘടിപ്പിച്ച് ശ്രദ്ധേയമായി. കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്കുള്ള ഈ യാത്ര വിമാനത്തിലായിരുന്നു. മടക്കയാത്ര ട്രെയിനിലും.
ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യണമെന്ന സ്വപ്നം കൈവരിക്കാനാവാതെ കഴിയുന്ന സാധരണക്കാർക്ക് ഈ പദ്ധതി ഒരു വലിയ അവസരമായി. നിരവധി ആളുകൾക്ക് അവരുടെ ആദ്യ വിമാനയാത്രയുടെ സന്തോഷം ഈയാത്രസമ്മാനിച്ചു.
ബാംഗ്ലൂരിൽ എത്തിയ സംഘത്തിന് നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ വിശ്വേശരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം, കബ്ബൺ പാർക്ക്, ലാൽ ബാഗ് ബോട്ടാണിക്കൽ ഗാർഡൻ, ഇസ്കോൺ ടെമ്പിൾ, ഒറയൺ മാൾ എന്നിവ സന്ദർശിക്കാനായി. നഗരത്തിലെ മെട്രോ യാത്രയും സംഘത്തിന്പുതിയഅനുഭവമായി.

 

Post a Comment

0 Comments